പതിവ് ചോദ്യങ്ങൾ

ക്ലിനിക്കൽ ഗവേഷണ പഠനമെന്നാൽ ആളുകളിൽ നടത്തുന്ന വൈദ്യശാസ്‌ത ഗവേഷണ പഠനമാണ്. ഗവേഷകർ ഇത് ലാബോറട്ടറിയിൽ പരീക്ഷിച്ചതിന് ശേഷം മാത്രമേ പഠന വിധേയമാകുന്ന പുതിയ ചികിത്സാ സാധ്യത അല്ലെങ്കിൽ ഉപകരണം ക്ലിനിക്കൽ പഠനത്തിൽ പ്രവേശിക്കുകയുള്ളൂ. ഇത് പ്രതീക്ഷാവഹമാണെങ്കിൽ, ശാസ്ത്രജ്ഞർ ശ്രദ്ധാപൂർവം പരീക്ഷിക്കുകയും ക്ലിനിക്കൽ പഠനങ്ങളിലൂടെ സാധ്യതയുള്ള ചികിത്സയെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ചെയ്യും. ഒരു അന്വേഷണാത്മക ചികിത്സ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കാൻ ക്ലിനിക്കൽ പഠനം ഞങ്ങളെ സഹായിക്കുന്നു. ക്ലിനിക്കൽ പഠനങ്ങൾ ഒരു റെഗുലേറ്ററി ഏജൻസി അവലോകനം ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, ഇത് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌‌ട്രേഷൻ (FDA) ആണ്. യൂറോപ്പിൽ, ഇത് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) ആണ്. പ്രദേശം അനുസരിച്ച് ഏജൻസികൾ വ്യത്യാസപ്പെടുന്നു. അന്വേഷണാത്മക ചികിത്സ ഡോക്‌ടർമാർ പ്രിസ്‌ക്രൈബ് ചെയ്യുന്നതിനായി അംഗീകരിക്കണോയെന്ന് അവർ തീരുമാനിക്കുന്നു.

പഠനത്തിനായി ഒരു പുതിയ അന്വേഷണാത്മക മരുന്ന് കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആദ്യ ഘട്ടം. അതിന് ശേഷം, ഇത് സുരക്ഷിതവും ഫലപ്രദവുമാണോയെന്ന് ക്ലിനിക്കൽ പഠനങ്ങൾ കണ്ടെത്തും, കൂടാതെ എല്ലാ പാർശ്വഫലങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു. ചിലപ്പോൾ, സാധ്യതയുള്ള മരുന്നും പ്ലാസിബോയും തമ്മിൽ ഗവേഷകർ താരതമ്യം ചെയ്യും. പ്ലാസിബോ കാഴ്‌ചയിൽ സാധ്യതയുള്ള മരുന്നിന്റെ അതേരൂപമാണ്, കൂടാതെ ഇത് നൽകുന്നതും മരുന്നിന് സമാനമായ രീതിയിലാണ്, എന്നാൽ ഇതിൽ സജീവ ചേരുവകളൊന്നും അടങ്ങിയിട്ടില്ല. ഇതിനകം അംഗീകാരം ലഭിച്ചതും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതുമായ സാധാരണ ചികിത്സയും സാധ്യതയുള്ള ചികിത്സയുമായി താരതമ്യം ചെയ്യും. സാധ്യതയുള്ള ചികിത്സ മികച്ചതാണോയെന്ന് കണ്ടെത്തുന്നതിന് അവർ നിലവിലുള്ള ചികിത്സകളുമായി ഇത് താരതമ്യം ചെയ്യും.

പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, FERVENT-1-നെ കുറിച്ച് എന്ന വിഭാഗം സന്ദർശിക്കുക.

നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് അറിയാൻ, എനിക്ക് പങ്കെടുക്കാനാകുമോ? കുറിച്ച് എന്ന വിഭാഗം സന്ദർശിക്കുക.

ലോകവ്യാപകമായി ഏകദേശം 95 ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സമീപത്തുള്ള പഠന സൈറ്റ് കണ്ടെത്താൻ, ഞങ്ങളുടെ സൈറ്റ് ഫൈൻഡർ സന്ദർശിക്കുക. സൈറ്റ് ഫൈൻഡർ.

നിങ്ങൾ FERVENT-1 പഠനത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, എല്ലാ പഠന സന്ദർശനങ്ങളിലും പങ്കെടുക്കാനും നിങ്ങളുടെ കോൺടാക്‌റ്റ് വിവരങ്ങളെ കുറിച്ചും നിങ്ങൾ എടുക്കുന്ന മരുന്നുകളെ കുറിച്ചും പഠന ടീമിനെ അറിയിക്കാനും നിങ്ങളോട് ആവശ്യപ്പെടും. FERVENT-1 പഠനത്തിൽ പങ്കെടുക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്, നിങ്ങൾ പങ്കെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് സംബന്ധിച്ച് കൂടുതലറിയാനാകും. നിങ്ങൾക്കുള്ള എല്ലാ ചോദ്യങ്ങളെ കുറിച്ചും അല്ലെങ്കിൽ ആശങ്കളെ കുറിച്ചും പഠന ടീമിനോട് സംസാരിക്കുക.

ഏകദേശം ഒന്നര വർഷം നീണ്ടുനിൽക്കുന്ന പഠനത്തിലെ നിങ്ങളുടെ പങ്കാളിത്തത്തിൽ 22 പഠന സന്ദർശനങ്ങൾ വരെ ഉൾപ്പെടുന്നു.

നിങ്ങളുടെ സാധാരണ വൈദ്യപരിചരണത്തിന് പുറമെ അധിക ആരോഗ്യ പരിശോധനകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിച്ചേക്കാം. നോൺ-ട്രാൻസ്‌ഫ്യൂഷൻ ഡിപ്പൻഡന്റ് ബീറ്റ-തലാസീമിയയെ, കുറിച്ചുള്ള വൈദ്യശാസ്‌ത്രപരമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനും നിങ്ങൾ സഹായിക്കുന്നു, ഇത് ഭാവിയിൽ ഈ അവസ്ഥയുള്ള മറ്റുള്ളവർക്ക് പ്രയോജനം ചെയ്തേക്കാം.

അറിയാവുന്ന എല്ലാ അപകടസാധ്യതകളും വിവരങ്ങൾ ബോധ്യപ്പെട്ടുള്ള സമ്മതപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ പഠനം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ഡോക്യുമെന്റ് ഒപ്പിടണം. ഒപ്പിടുന്നതിലൂടെ നിങ്ങൾ ഗവേഷണ പഠനത്തിൽ പങ്കെടുക്കാൻ സമ്മതിക്കുന്നു. പഠന ഷെഡ്യൂൾ, ഡിസൈൻ എന്നിവയെ കുറിച്ച് പഠന സ്‌റ്റാഫ് നിങ്ങൾക്ക് വിശദീകരിച്ച് നൽകും. നിങ്ങൾക്ക് ആശങ്കകളില്ലാതെ മുന്നോട്ട് പോകുന്നതിന് നിങ്ങൾക്കുള്ള ചോദ്യങ്ങൾ ചോദിക്കുക.

ക്ലിനിക്കൽ പഠനങ്ങൾ 100% സ്വമേധയാലുള്ളതാണ്. നിങ്ങൾക്ക് ഏതുസമയത്തും നിർത്താം.

പഠനം ലോകവ്യാപകമായി ഒന്നിലധികം രാജ്യങ്ങളിൽ നടക്കുന്നു. നിങ്ങൾക്ക് സമീപമുള്ള ഒരു പഠന സൈറ്റ് കണ്ടെത്തുന്നതിന് സൈറ്റ് ഫൈൻഡർ സന്ദർശിക്കുക. സൈറ്റ് ഫൈൻഡർ.

നിങ്ങൾക്ക് ഈ പഠനത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ, ഈ ക്ലിനിക്കൽ ഗവേഷണ പഠനത്തെ കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങളുടെ ഡോക്‌ടറുമായി ഈ വെബ്‌സൈറ്റ് പങ്കിടാം. കൂടാതെ, നിങ്ങളുടെ സമീപമുള്ള ക്ലിനിക്കൽ സൈറ്റിൽ ബന്ധപ്പെടാനാകും: സൈറ്റ് ഫൈൻഡർ. സൈറ്റ് ഫൈൻഡർ.

ml_INMalayalam
How valuable was the information provided on our site for you?
😔 😀
Please check if you would like to answer more questions about website user experience