എനിക്ക് പങ്കെടുക്കാനാകുമോ?

നിങ്ങൾക്ക് FERVENT-1 ക്ലിനിക്കൽ ഗവേഷണ പഠനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്നറിയാൻ ചുവടെയുള്ള പ്രീ-സ്‌ക്രീനർ ചോദ്യാവലി പൂരിപ്പിക്കുക.

ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ നിങ്ങൾക്ക് യോഗ്യതയുണ്ടായേക്കാം:

18 - 60 പ്രായമുള്ളവർ

നോൺ-ട്രാൻസ്‌ഫ്യൂഷൻ ഡിപ്പൻഡന്റ് ബീറ്റ-തലാസീമിയ രോഗനിർണ്ണയം നടത്തിയിട്ടുണ്ടാകണം

അമിതമായ അയൺ സാന്നിധ്യം ഉണ്ടായിരിക്കണം

പങ്കെടുക്കുന്നതിന് മറ്റ് ആവശ്യകതകളുമുണ്ട്. നിങ്ങൾക്ക് ഈ പഠനത്തിൽ ചേരാൻ കഴിയുമോയെന്ന് അറിയാൻ പൂർണ്ണ മെഡിക്കൽ ചെക്കപ്പ് നടത്തും. നിങ്ങൾക്ക് മറ്റ് ചോദ്യങ്ങളുണ്ടെങ്കിൽ, ഈ പഠനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഈ വെബ്‌സൈറ്റ് നിങ്ങളുടെ ഡോക്‌ടറുമായി പങ്കിടുക.

പ്രീ-സ്‌ക്രീനിംഗ് ചോദ്യാവലി

ചുവടെയുള്ള പ്രീ-സ്‌ക്രീനിംഗ് ചോദ്യാവലി പൂരിപ്പിക്കുന്നതിലൂടെ ആവശ്യകതകളിൽ ചിലത് നിങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാനാകും. ഓരോ ചോദ്യത്തിനും “അതെ” അല്ലെങ്കിൽ “അല്ല” എന്ന ഉത്തരം നൽകിയ ശേഷം സമർപ്പിക്കുക ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ ചോദ്യാവലി പൂർണ്ണമായും അജ്ഞാതമാണ് – നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയൊന്നും സംരക്ഷിക്കില്ല.

പങ്കെടുക്കുന്നതിനായി നിങ്ങൾ പാലിക്കേണ്ട എല്ലാ ആവശ്യകതകളും ഈ ചോദ്യാവലിയിൽ ഉൾപ്പെടുന്നില്ല. നിങ്ങൾക്ക് ഈ പഠനത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെങ്കിൽ, നിങ്ങൾ ആദ്യം പഠന സൈറ്റ് സന്ദർശിക്കുമ്പോൾ വിവരങ്ങൾ ബോധ്യപ്പെട്ടുള്ള സമ്മതപത്രത്തിന്റെ പകർപ്പ് നിങ്ങൾക്ക് ലഭിക്കും, അതിൽ അധിക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾക്ക് സമീപമുള്ള പഠന സൈറ്റ് കണ്ടെത്തുക

നിങ്ങളുടെ സമീപമുള്ള പഠന സൈറ്റ് കണ്ടെത്താൻ, നിങ്ങളുടെ തപാൽ കോഡ് നൽകുക.
      ml_INMalayalam

      നിങ്ങൾ നൽകിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് FERVENT-1 ക്ലിനിക്കൽ പഠനത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാകില്ല. നിങ്ങളുടെ ചികിത്സാ ഓപ്‌ഷനുകളെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഡോക്‌ടറുമായി സംസാരിക്കുക.

      നിങ്ങൾ നൽകിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് FERVENT-1 ക്ലിനിക്കൽ പഠനത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായേക്കും. പാലിക്കേണ്ട അധിക ആവശ്യകതകളുമുണ്ട്.

      പഠന സൈറ്റ് കണ്ടെത്തി ബന്ധപ്പെടുക.
      How valuable was the information provided on our site for you?
      😔 😀
      Please check if you would like to answer more questions about website user experience