എന്താണ് FERVENT-1 ക്ലിനിക്കൽ ഗവേഷണ പഠനം?

നിലവിൽ, നോൺ-ട്രാൻസ്ഫ്യൂഷൻ ഡിപ്പൻഡന്റ് ബീറ്റ-തലാസീമിയ ബാധിതർക്കുള്ള ചികിത്സാ സാധ്യതകൾ വികസിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. FERVENT-1 നോൺ-ട്രാൻസ്ഫ്യൂഷൻ ഡിപ്പൻഡന്റ് ബീറ്റ-തലാസീമിയ ഉള്ള മുതിർന്നവരിലെ അമിത അയൺ ലെവലുകൾ കുറയ്ക്കുന്നതിനുള്ള അന്വേഷണാത്മക ചികിത്സയുടെ കാര്യക്ഷമതയും സുരക്ഷയും വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ക്ലിനിക്കൽ ഗവേഷണ പഠനമാണ്.  

എന്താണ് പഠന ചികിത്സ?

അന്വേഷണാത്മക ചികിത്സ:
ശരീരത്തിലുള്ള TMPRSS6 എന്ന പ്രോട്ടീനെ ലക്ഷ്യമിടുന്ന മോണോക്ലോണൽ ആന്റിബോഡിയാണ് ഈ ചികിത്സ. ഈ പ്രോട്ടീൻ സാധാരണയായി രക്തത്തിലെ അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അന്വേഷണാത്മക ചികിത്സ ഉപയോഗിച്ച് ഈ പ്രോട്ടീൻ ബ്ലോക്ക് ചെയ്യുന്നതിലൂടെ ശരീരത്തിലെ അമിത അളവിലുള്ള അയൺ ലെവലുകൾ കുറയ്ക്കാനായേക്കും. ഇത് ക്ലിനിക്കൽ പഠനങ്ങളിലല്ലാതെ പുറത്ത് ഉപയോഗിക്കാൻ അംഗീകാരമില്ലെന്നാണ് അന്വേഷണാത്മകം എന്നതിലൂടെ അർത്ഥമാക്കുന്നത്. 

പ്ലാസിബോ:
പ്ലാസിബോ അന്വേഷണാത്മക ചികിത്സ പോലെ തോന്നിക്കുമെങ്കിലും അതിൽ യഥാർത്ഥ മരുന്ന് ഒന്നും അടങ്ങിയിട്ടില്ല. ഒരു അന്വേഷണാത്മക ചികിത്സ പ്ലാസിബോയേക്കാൾ നന്നായി പ്രവർത്തിക്കുമോയെന്ന് മനസ്സിലാക്കുന്നതിലൂടെ അന്വേഷണാത്മക ചികിത്സ ഫലപ്രദമാണോയെന്ന് ഗവേഷകർക്ക് പറയാനാകും.

നിങ്ങൾക്ക് യോഗ്യതയുണ്ടെന്ന് പഠന ഡോക്‌ടർ സ്ഥിരീകരിച്ച് കഴിഞ്ഞ്, അന്വേഷണാത്മക ചികിത്സയോ പ്ലാസിബോയോ ലഭിക്കുന്നതിന് നിങ്ങളെ ക്രമരഹിതമായി അസൈൻ ചെയ്യും. പ്ലാസിബോയെ അപേക്ഷിച്ച് നിങ്ങൾക്ക് അന്വേഷണാത്മക ചികിത്സ ലഭിക്കുന്നതിന് 5-ൽ 4 സാധ്യതയുണ്ട്. 
പഠന ചികിത്സ സബ്‌ക്യൂട്ടേനിയസ് (ചർമ്മത്തിനടിയിൽ സൂചി) ഇൻജക്‌ഷനായാണ് നൽകുന്നത്.

ഞാൻ പങ്കെടുക്കുകയാണെങ്കിൽ എന്തെല്ലാം പ്രതീക്ഷിക്കണം?

പഠനത്തിലെ പങ്കാളിത്തം 100% സ്വമേധയാലുള്ളതാണ് (നിങ്ങളുടെ തീരുമാനം). FERVENT-1 പഠനത്തിൽ ചേരുകയാണെങ്കിൽ എന്തൊക്കെ പ്രതീക്ഷിക്കണമെന്നതും നിങ്ങളുടെ റോളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയായിരിക്കണമെന്നതും സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പതിവ് ആരോഗ്യ പരിചരണത്തെ ബാധിക്കാതെ തന്നെ ഏതുസമയത്തും നിങ്ങൾക്ക് പഠനത്തിൽ നിന്ന് പുറത്തുപോകാം.

നിങ്ങൾ പഠനത്തിൽ ചേരുകയാണെങ്കിൽ, നിങ്ങൾ ചെയ്യണമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചില കാര്യങ്ങളുണ്ട്. പഠന സന്ദർശനങ്ങളിൽ പങ്കെടുക്കുന്നതും ഇമേജിംഗ് സ്‌കാനുകളും രക്തമെടുക്കലും പോലുള്ള ചില വിലയിരുത്തലുകൾക്കും നടപടിക്രമങ്ങൾക്കും വിധേയമാകുന്നതും പോലുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം ഒന്നര വർഷം നീണ്ടുനിൽക്കുന്ന പഠനത്തിലെ നിങ്ങളുടെ പങ്കാളിത്തത്തിൽ 22 പഠന സന്ദർശനങ്ങൾ വരെ ഉൾപ്പെടുന്നു.
യോഗ്യതയുള്ള പങ്കെടുക്കുന്നയാളുകൾക്ക് പഠന സന്ദർശനങ്ങൾക്കായി പഠന സൈറ്റിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവ് റീ‌ഇംബേഴ്‌സ് ചെയ്യുന്നതാണ്. നിങ്ങളുടെ രാജ്യത്തും പഠന സൈറ്റുകളിലും അംഗീകരിച്ച പ്രകാരമുള്ള റീഇംബേഴ്‌സ്‌മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പഠന സ്‌റ്റാഫ് നൽകും.

എനിക്ക് എങ്ങനെ പങ്കെടുക്കാനാകും?

നിങ്ങൾക്ക് FERVENT-1 ക്ലിനിക്കൽ പഠനത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്ന് അറിയാൻ ഒരു ഹ്രസ്വ പ്രീ-സ്‌ക്രീനർ ചോദ്യാവലി പൂരിപ്പിക്കാം.

ഞാൻ അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങൾ എന്തൊക്കെയാണ്?

എല്ലാ മരുന്നുകളെയും പോലെ, അന്വേഷണാത്മക ചികിത്സ സ്വീകരിക്കുമ്പോൾ അപകടസാധ്യതകളുണ്ട്. നിങ്ങൾ യോഗ്യത നേടുകയും പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്യുകയാണെങ്കിൽ, അപകടസാധ്യതകളെയും പാർശ്വഫലങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന വിവരങ്ങൾ ബോധ്യപ്പെട്ടുള്ള സമ്മതപത്രം നിങ്ങൾക്ക് നൽകും. പഠന ചികിത്സ നിങ്ങളെ അറിയപ്പെടാത്ത രീതികളിൽ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന, നിങ്ങൾ പങ്കെടുക്കുന്ന കാലയളവിലുടനീളം നിങ്ങളെ സൂക്ഷമമായി നിരീക്ഷിക്കും.
നിങ്ങളുടെ പതിവ് പരിചരണത്തിന് പുറമെ അധിക ചെക്കപ്പുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിച്ചേക്കാം, കൂടാതെ നോൺ-ട്രാൻസ്‌ഫ്യൂഷൻ ഡിപ്പൻഡന്റ് ബീറ്റ-തലാസീമിയ വിദഗ്‌ദ്ധരിൽ നിന്ന് ചികിത്സ നേടാനുമായേക്കാം. ഈ പഠനത്തിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് വൈദ്യശാസ്ത്രപരമായ പ്രയോജനം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുകയോ മാറ്റമില്ലാതെ തുടരുകയോ കൂടുതൽ വഷളാവുകയോ ചെയ്‌തേക്കാം. ഏതുസമയത്തും ഏതുകാരണത്താലും നിങ്ങൾക്ക് പഠനത്തിൽ നിന്ന് പിൻമാറാനുള്ള സ്വാതന്ത്ര്യമുണ്ട്.

നിങ്ങൾക്ക് സമീപമുള്ള പഠന സൈറ്റ് കണ്ടെത്തുക

FERVENT-1 ക്ലിനിക്കൽ പഠനത്തെ കുറിച്ചും നിങ്ങൾക്ക് ഇത് അനുയോജ്യമാണോ എന്നതും സംബന്ധിച്ച് കൂടുതലറിയാൻ, നിങ്ങളുടെ സമീപമുള്ള പഠന സൈറ്റിൽ ബന്ധപ്പെടുക – അവർക്ക് നിങ്ങളെ സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ.

നിങ്ങളുടെ സമീപമുള്ള പഠന സൈറ്റ് കണ്ടെത്തുക

ml_INMalayalam
How valuable was the information provided on our site for you?
😔 😀
Please check if you would like to answer more questions about website user experience